Loading...ക്രൈസ്തവസഭക്ക് ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ?Do Christian Churches Need a Central Administrative System?(1981 സുവിശേഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം - One of my articles published in the Suviseshakan Magazine in the year 1981)

കര്‍ത്താവിന്റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?
ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാണ് ഇന്ന് അധികവും. അത് വചനനുസരന്നമാണോ? അതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ഈ നോളിലൂടെ എഴുത്തുകാരന്‍ തന്‍റെ ചിന്തകള്‍ പങ്കു വെക്കുന്നു. വായനക്കാരെ സഹ നോള്‍ എഴുത്തുകാരനാകാന്‍ ഈ നോള്‍ എഴുത്തുകാരന്‍ ആഹ്വാനം ചെയ്യുന്നു. എഴുതുക. അഭിപ്രായങ്ങള്‍/പ്രതികരണങ്ങള്‍ comment കോളത്തില്‍ എഴുതുക ഇങ്ങ്ലീഷിലോ മലയാളത്തിലോ എഴുതുക.


 
 Pic Credit mokra sxu

കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന്റെ  നിയന്ത്രണത്തിന്‍ കീഴില്‍  മുന്നോട്ടു പോകേണ്ടതാണോ?

ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാണ്  അധികവും.  അത്  വചനനുസരന്നമാണോ?  അതോ വചനവിരുധമോ?   നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ? അതാണ് ഈ ലേഖനത്തിന്റെ ചിന്താവിഷയം.  തിരുവചനത്തില്‍ ഉള്ളതുപോലെ വിശ്വസിക്കയും അനുസരിക്കുകയുമാണല്ലോ വിശ്വാസികളുടെ ചുമതല.  അതിലാണല്ലോ അനുഗ്രഹം കുടികൊള്ളുന്നതും


അപ്പോസ്തലനായ പൗലോസ്‌ കൊരിന്തിലുള്ള  വിശ്വാസികള്‍ക്ക് എഴുതിയ തന്‍റെ ഒന്നാം ലേഖനത്തില്‍ മൂന്നാ മൂന്നാം  അധ്യായത്തില്‍ ഈ വിഷയത്തെപ്പറ്റി വളരെ വ്യക്ക്തമായ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊരിന്തു സഭയിലെ വിശ്വാസികളുടെ ഇടയില്‍ ഭിന്നാഭിപ്രയങ്ങളും തന്മൂലം ഭിന്നതയും ഉണ്ടായി.  വിശ്വാസികള്‍ ഓരോരുത്തരും വിവിധ പക്ഷക്കാരായി മാറി.  ഈ വിവരം ക്ലോവയുടെ ആളുകള്‍ മുഖേന  പൌലോസിനു അറിവുകിട്ടിയപ്പോള്‍ അവര്‍ക്കെഴുതിയ ലേഖനമാണ് കൊരിന്ത്യലേഖനം. കൊരിന്ത്യരില്‍ പലര്‍ അപ്പോസ്തോലന്മാരുടെയും, ചിലര്‍ ക്രിസ്തുവിന്റെയും പക്ഷക്കാരായിട്ടാണ് സംസാരിച്ചത്.  എന്നാല്‍ അക്കാര്യത്തില്‍ അപ്പോസ്തോലന്മാരുടെ പ്രതികരണം എന്തായിരുന്നു?  അപ്പോസ്തലന്മാര്‍ സുവിശേഷം പല സ്ഥലങ്ങളില്‍ അറിയിച്ചതിന്റെ ഫലമായി അവിടവിടെ പല സഭകള്‍ ഉണ്ടായി; സഭകളുടെ നിയന്ത്രണത്തിനും ഏകപക്ഷീയമായ നടത്തിപ്പിനും വേണ്ടി ഒരു ആസ്ഥാനകെന്ദ്രത്തെയോ, കേന്ദ്രാധികാരിയെയോ അവര്‍ തിരഞ്ഞെടുത്തോ? ഇല്ല, ഒരിക്കലുമില്ല.

എഫെസ്യലേഖനം 2:20 വായിക്കുക.  "ക്രിസ്തു യേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു." ഗലാത്യര്‍ 1: 6-9  നോക്കുക. 'ഞങ്ങള്‍ നിങ്ങളോട് അറിയിച്ച സുവിശേഷത്തിനു  വിപരീതമായി ഞാനാകട്ടെ സ്വര്‍ഗത്തില്‍ നിന്നും ഒരു ദൂതനാകട്ടെ  അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍".   ക്രിസ്തു യേശു മാത്രമാണ് മൂലക്കല്ലെന്നും, തിരുവചനാനുസരണം നടക്കുക മാത്രമാണ് അപ്പോസ്തലന്മാര്‍ ഉള്‍പ്പടെ സകലരുടെയും ചുമതലയെന്നും ഇവിടെ പൗലോസ്‌ വ്യക്തമാക്കുന്നു.  അപ്പോസ്തലന്മാര്‍ പലയിടങ്ങളിലും സഭകള്‍ സ്ഥാപിച്ചെങ്കിലും മേല്‍ക്കോയ്മ നടത്താന്‍ ആഗ്രഹിച്ചില്ല.  മറിച്ചു  വിശ്വാസികള്‍ക്കാവശ്യമായ ദൂതുകള്‍ നേരിലും കത്തുകള്‍ മൂലവും അവരെ അറിയിക്കുക മാത്രമെ ചെയ്തുള്ളൂ.


താഴെക്കൊടുക്കുന്ന വേദഭാഗങ്ങളും അക്കാര്യം വ്യക്തമാക്കും.  നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങള്‍ സഹായികള്‍ അത്രേ (2  കൊരി. 1: 24).   യോഹന്നാന്‍ അപ്പോസ്തലെന്റെ  വാക്കുകള്‍ ശ്രദ്ധിക്കുക! "അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍  വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍  ആവശ്യമില്ല".  അവന്റെ  അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലതും ഉപദേശിച്ചുതരികയാലും അതു ഭോഷ്ക്കല്ല സത്യം തന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങളും അവനില്‍ വസിപ്പിന്‍.  (1  യോഹന്നാന്‍ 1:17).   സഹോദരനായ അപ്പല്ലോസിന്റെ കാര്യമോ അവന്‍ സഹോദരന്മാരോട് കൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്ന് ഞാന്‍ വളരെ അപേക്ഷിച്ചു എങ്കിലും വരുവാന്‍ അവനു  ഒട്ടും മനസ്സായില്ല അവസരം കിട്ടിയാല്‍ അവന്‍ വരും. 1 കൊരി  16:12 മേല്‍വിവരിച്ച  വാക്യങ്ങളില്‍ നിന്നും    അപ്പോസ്തലന്മാര്‍  അവര്‍ സ്ഥാപിച്ച സഭകളുടെ മേല്‍ കര്‍തൃത്വം നടത്തുന്നതിന് ആഗ്രഹിക്കുകയോ അതിനു മുതിരുകയോ ചെയ്തില്ലെന്നും   തിരുവചനാനുസരണം ജീവിക്കാന്‍ അവരെ പ്രേരിപ്പിച്ചതേ ഉള്ളു എന്നും  തെളിയുന്നില്ലേ ?  അപ്പല്ലോസിനെ  നിയന്ത്രിക്കാനല്ല  അപ്പോസ്തലന്‍ ശ്രമിച്ചത്‌.  മറിച്ച് അപേക്ഷിക്കമാത്രമാണ്  ചെയ്തത്.

അപ്പോസ്തോലിക പിന്തുടര്‍ച്ചക്കാരാണ്   തങ്ങളുടെ നേതാക്കള്‍ എന്ന്  ഇന്ന് ചില വിഭാഗക്കാര്‍ അവകാശവാ ദം മുഴക്കാറുണ്ട്, എന്നാല്‍ അത് തികച്ചും അടിസ്ഥാനരഹിതമാണ് .  കാരണം അപ്പോസ്തലന്മാര്‍ നേത്രുത്വ മനസ്ഥിതിക്കാരായിരുന്നില്ല.  ഇന്നത്തെ പിന്തുടര്ച്ചക്കാരോ? സ്വന്ത നേതൃത്വം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം അവര്‍ ചെയ്യുന്നില്ലേ?  കല്പനകള്‍ പുറപ്പെടുവിക്കുന്നില്ലേ.  ദൈവീക സത്യം പ്രഘോഷിച്ചപ്പോള്‍   മാത്രമേ ആജ്ഞാരൂപേണ അപ്പോസ്തലന്മാര്‍  സംസാരിച്ചുള്ളു.  സഭയുടെ സ്വഭാവത്തെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ അവന്‍ സഭയിലെ പക്വതയുള്ള മൂത്ത സഹോദരനെപ്പോലെ  നിര്‍ദേശരൂപത്തില്‍  മാത്രമാണ് സംസാരിച്ചത്.

സഭാസ്ഥാപനത്തിനു ശേഷം സഭകള്‍ സന്ദര്‍ശിച്ചും  ആശ്വാസവാക്കുകള്‍ ഉള്‍ക്കൊണ്ട കത്തുകള്‍ അയച്ചും അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചുപോന്നു.  സഭ നയിക്കപ്പെടുന്നത്‌ പരിശുത്മാവിന്റെ  പരിപൂര്‍ണ  നിയന്ത്രണത്തില്‍ മാത്രമാണെന്നും താന്‍ വിശ്വസിച്ചിരുന്നു.  അല്ലാതെ സഭകളില്‍ ഇന്ന്  കാണുന്ന തരത്തിലുള്ള കല്‍പ്പനകളോ ഉത്തരവുകളോ പുറപ്പെടുവിക്കുന്ന മാനുഷിക നേതൃത്വം അപ്പോസ്തലന്മാര്‍ ആരും ആഗ്രഹിച്ചില്ല, പ്രയോഗിച്ചുമില്ല.

പരിശുദ്ധല്മാവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട  സഭ മാനുഷിക നിയന്ത്രണത്തില്‍ നിന്നും പരിപൂര്‍ണമായും  സ്വതന്ത്രം തന്നെ.  അവര്‍ ഒരു കേന്ദ്ര ഭരണത്തിന്റെയും  മുന്നില്‍  തല കുനിക്കേണ്ട  ആവശ്യമില്ല.  കര്‍ത്താവിലും അവന്റെ മഹത്വമാര്‍ന്ന കല്പ്പനകളിലും കീഴ്പ്പെട്ടു പരിശുദ്ധഅത്മ  നിയന്ത്രണത്തില്‍ മാത്രം നടന്നാല്‍ മതി.  എപ്പിസ്കോപാല്‍ സഭകളില്‍ ഇന്നു കാണുന്ന വാഴിക്കലും തുടര്‍ന്ന്  റെവ., തിരുമേനി, മോസ്റ്റ്‌ റെവറെണ്ട് , മുതലായ  സംബോധനകളും പോലെ തന്നെ സുവിശേഷ വിഹിത സഭ കളിലെ  സെന്റെര്‍
പാസ്റ്റ് ര്‍ കമ്മറ്റി ഭരണം മുതലായവയും പുതിയ നിയമത്തില്‍  ഉള്ളതല്ല.  ക്രിസ്തുവാകുന്ന പാറമേല്‍ ഉയര്‍ത്തപ്പെട്ട സഭയെ അതിന്റെ നാഥന്‍ നിയന്ത്രിക്കുന്നെങ്കില്‍ പിന്നെ അതിന്മേല്‍ വീണ്ടും കര്‍തൃത്വം അവകാശ പ്പെടുവാന്‍
ആര്‍ക്കു കഴിയും? തിരുവചനത്തില്‍  ഇല്ലാത്ത പാരമ്പര്യ രീതികള്‍ മനുഷ്യ  നേതാക്കള്‍ ദൈവീക വെളിപ്പാടില്ലാതെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി എഴുതികൂട്ടിയവയാണ്.  ആ പാരമ്പര്യങ്ങളെ പിന്‍പറ്റി വാഴിച്ചും, വീഴിച്ചും, മുടക്കിയും, മുടങ്ങിയും എന്തെല്ലാം ദുരധികാരപ്രയോഗങ്ങളാണ്  ഇന്ന് ക്രൈസ്തവ ലോകത്തില്‍, സഭകളില്‍ കാണുന്നത്.  ഇതെത്രയോ സങ്കടകരം.

പാരമ്പര്യത്തെ പുറം തള്ളി പുതിയ നിയമം മാത്രം അനുസരിക്കുന്ന വിശ്വാസികളുടെ മദ്ധ്യത്തിലും കേന്ദ്ര ഭരണ സംവിധാനം സ്വാധീനം  ചെലുത്തിയിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ സങ്കടകരമല്ലേ?
കുപ്പായത്തിന്റെ നീളം അല്‍പ്പം കുറച്ച പട്ടക്കരല്ലാത്ത പട്ടക്കാര്‍ പ്രസ്തുത സഭകളില്‍കാണപ്പെടുന്നില്ലേ!

പ്രസ്തുത സഭാ നേതാക്കള്‍  ചിലര്‍ അപ്പോസ്തോലിക പിന്‍ തുടര്‍ച്ച അവകാശപ്പെടുന്നില്ലെങ്കിലും സ്ഥലം സഭകളുടെമേല്‍ നേതൃത്വം നടത്തുന്ന  സെന്റെര്‍ നേതാക്കന്മാരെപ്പോലെ ഭാവിക്കുന്നു, പ്രവര്‍ത്തിക്കുന്നു.  കമ്മറ്റികള്‍ രൂപീകരിച്ചു  അവയുടെ തലവന്മാര്‍ ആകുന്നു.  തങ്ങളുടെ നേതൃത്വത്തെ സ്വീകരിക്കാത്തവരെ നിര്‍ദയം പുറംതള്ളുകയും, തള്ളിക്കുകയും ഒക്കെ ചെയ്യുന്ന വചന വിരുദ്ധമായ നടപടികള്‍ പലയിടങ്ങളിലും ഇന്ന് സാധാരണയാണ് .  ഇതിന്റെയെല്ലാം പിന്നില്‍ പ്രതിഫലി    ക്കുന്നതു വലിയവരാകാനുള്ള മോഹം തന്നെ.  നമ്മുടെ കര്‍ത്താവ് ഒരു നേതൃത്വ മോഹി  ആയിരുന്നില്ല എന്ന്‍ ഈ പ്രീയപ്പെട്ടവര്‍ ഒന്ന്‍  ഓര്‍ത്ത്തെങ്കില്‍ എത്ര നന്നായിരുന്നു.


ഇന്നു പല സ്ഥലം സഭകളിലും കാണുന്ന പിളര്‍പ്പുകള്‍ക്കുള്ള ഒരു മുഖ്യ കാരണം ഈ നേതൃത്വ മോഹം തന്നെ.

മാനുഷിക നേതൃത്വത്തിന്  ആഗ്രഹിക്കാതിരിക്കുകയും അവയ്ക്ക്  കീഴ്പ്പെടാതിരിക്കുകയും ചെയ്താല്‍ നാം പുതിയ നിയമ രീതിയോട്  കൂടുതല്‍ അടുക്കുകയും അതു നമ്മെ കര്‍ത്താവിന്റെ ഉത്തമ അനുയായികള്‍
ആക്കി മാറ്റും.  നമ്മുടെ സഭകളില്‍ ഭിന്നത കുറയും.  ഏകതയും സ്നേഹവും പെരുകും.  അങ്ങനെ ഒരു കാലം വന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന പലര്‍ നമ്മുടെ നടുവില്‍ ഉണ്ട്.  ഇല്ലെങ്കില്‍ ഉണ്ടാകണം.
                                                         ശുഭം

Source: "Suviseshakan" Magazine
Firs Published in the August 1981 issue of "Suviseshakan" Magazine,
Printed and Published by Late. M E Cherian, Madurai.

PS: 
THE KNOL AUTHOR INVITE READERS AND AUTHORS TO AIR THEIR SUGGESTIONS AND VIEWS ON THIS SUBJECT. YOU CAN POST IN YOUR VIEWS IN MALAYALAM OR IN ENGLISH.

വായനക്കാരെ സഹ നോള്‍ എഴുത്തുകാരനാകാന്‍ ഈ നോള്‍ എഴുത്തുകാരന്‍ ആഹ്വാനം ചെയ്യുന്നു.  എഴുതുക. അഭിപ്രായങ്ങള്‍/പ്രതികരണങ്ങള്‍ comments കോളത്തില്‍ എഴുതുക ഇങ്ങ്ലീഷിലോ മലയാളത്തിലോ എഴുതുക.

 
This knol is from the collection of PV's Malayalam Knols. http://knol.google.com/k/p-v-ariel/malayalam-knol-directory-by-p-v-ariel/12c8mwhnhltu7/207

Latest Activity

posted a new blog entry OM BOOKS.
3 years ago
posted a new blog entry OM Books Online.
3 years ago
posted a new blog entry ശൂലമി.
3 years ago

Share

Powered by