Loading...
Jul 14

ആമുഖം 

 

സർവ്വ ലോകവും സർവ്വ സനാതനായ ദൈവത്തെ ആരാധിക്കുന്നു. ലോകത്തിലെ അതി പ്രബല മതസ്ഥരായ ഹൈന്ദവരും ഇസ്‍ലാമിയാരും ബുദ്ധരും ജൈനരും തുടങ്ങി വർത്തമാന കാലത്ത് ഉണർവ്വോടെ കുതിച്ചു പായുന്ന കരിസ്മാറ്റിക് വിഭാഗങ്ങളും സാത്താന്യ സഭകളും നവമതക്കാരും സർവ്വേശ്വരനെ ആരാധിക്കുന്നതായി അവകാശപ്പെടുന്നു. ഓരോരുത്തരും അവരവരുടെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയോ നേതാക്കന്മാരുടെ ശുപാർശ  പ്രകാരമോ തങ്ങളുടെ ഇഷ്ട ദേവീ ദേവന്മാർക്ക് നേർച്ചകൾ നേരുന്നു, വഴിപാടുകൾ അർപ്പിക്കുന്നു, സംശുദ്ധമെന്നവണ്ണം സേവിക്കുന്നു, പൂജിച്ച് നമസ്കരിക്കുന്നു, ഹ്യദയംഗമായി കുമ്പിടുന്നു. ഇങ്ങനെ ഒരു ഭാഗത്ത് ലോകത്തിലുള്ള സകല ഭാഷക്കാരും ജാതികളും മതങ്ങളും അധരം കൊണ്ടോ നേർച്ച വഴിപാടുകൾകൊണ്ടോ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നു. ആരാധന യോഗങ്ങൾ വ്യത്യസ്ത ഭാവത്തിലും രുപത്തിലും എവിടെയും എപ്പോഴും ടെലിവിഷനിൽ, റേഡിയോയിൽ, പൊതുയോഗങ്ങളിൽ, അമ്പലങ്ങളിൽ, പള്ളികളിൽ, കുടുംബങ്ങളിൽ നടക്കുന്നു. എന്നാൽ നമ്മുടെ ആരാധനയുടെ അടിസ്ഥാനം എന്ത് ? ഇക്കണ്ട ആരാധനകൾ എല്ലാം ദൈവിക പ്രസാദത്തിനു ഉതകുന്നതോ? എല്ലാ മനുഷ്യരുടെയും ആരാധന ദൈവ സന്നിധിയിൽ സ്വികാര്യമോ? ദൈവത്തെ ആരാധിക്കുന്നതും ആരാധിക്കേണ്ടതും മാനുഷിക ആശയത്താലോ ദൈവിക അരുളപ്പാട്ടിനാലോ ?

സത്യാരാധനയെകുറിച്ചുള്ള ഒരു സത്യാന്വേഷണമാണ് ഈ ഗ്രന്ഥം. ജാതി മത ഭേതമേന്യ ഏവർക്കും സത്യാരാധനയുടെ സത് വെളിച്ചം പകരുക എന്നതാണിതിന്റെ ലക്ഷ്യം. ഈ ഗ്രന്ഥം തങ്ങളുടെ ആരാധന ജീവിതത്തിനു ഒരു വഴിത്തിരിവിന് കാരണമായി ഭവിക്കട്ടെ. കാലിക പ്രസക്തിയുള്ള ചോദ്യങ്ങളെ കൂട്ടിയിണക്കി സത്യാസത്യങ്ങളെ വിവേചിച്ച് സത്യാരാധനയുടെ ധ്വനി മുഴങ്ങട്ടെ.

മതഭേദമെന്യേ ഇന്നു ലോകത്തിൽ നിലനിൽക്കുന്ന ആരാധനകളെ രണ്ടായിതിരിക്കാം; 1. ദൈവിക പ്രസാദമുള്ളതും 2. ദൈവിക പ്രസാദമില്ലാത്തതും മറ്റൊരു തീതിയിൽ പറഞ്ഞാൽ അറിവിനാലുള്ള ആരാധനയും അജ്ഞതയാലുള്ള ആരാധനയും . ഇന്ന് നടമാടുന്ന ആരാധന രീതികളും ശൈലികളും യോഗങ്ങളും ഇവയിലേതോ ഒരിനത്തിൽ പെട്ടവയാണ് .

സർവ്വ ശക്തനായ ദൈവം നൽകുന്നതും നൽകിയതും നൽകുവാൻ പോകുന്നതും എല്ലാംഅറിയാം. അതുപോലെ അങ്ങേക്ക് അർപ്പിക്കേണ്ടതും നാം അറിഞ്ഞിരിക്കേണ്ടേ? നാം യാഥാർത്‌ഥത്തിൽ ദൈവത്തിനു നൽകുന്നുണ്ടോ?

മനുഷ്യ ദൃഷ്ടിക്ക് അദൃശ്യനും മാനവരാശിക്ക് മതവ്യത്യാസമെന്യേ ഉണ്ണാനും ഉടുക്കാനും നൽകുന്ന നാം പോലുമറിയാതെ ശ്വസിക്കുവാൻ വായുവും വസിക്കുവാൻ പാരിടവും പാരിടത്തിൽ പാർപ്പിടവും നൽകുന്ന സത്യാത്മാ രുപിയായ ദൈവത്തെ പൂജിക്കുവാൻ നമസ്കരിക്കുവാൻ സേവിക്കുവാൻ ആരാധിക്കുവാൻ താല്പര്യമുള്ള ഒരു വ്യക്തിയാണ് തങ്ങൾ എങ്കിൽ ഈ ഗ്രന്ഥം തങ്ങളെ സ്പർശിക്കും ചിന്തിപ്പിക്കും പ്രവർത്തിപ്പിക്കും.

അനന്തരൂപിയും അദൃശ്യവാനും ആത്മനാഥനും ആയ ഏക സത്യ ദൈവത്തെ അർത്ഥസമ്പുർണ്ണമായി ആരാധിക്കുവാൻ ആരംഭിച്ചാൽ ആ വ്യക്തിജീവിതം അനുഭവിക്കുന്ന ആത്മ സംത്യപ്തി അനിർവ്വചനീയവും അവർണ്ണനീയവുമായിരിക്കും. 
 
ആരാധന അർപ്പിക്കുവാൻ ആവേശമുള്ള ഒരു തലമുറയുടെ ആവിർഭാവത്തിന്നായി സമർപ്പിക്കുന്നു “ആരാധനഒരു അന്ത്യവാക്ക്” .

Latest Activity

posted a new blog entry OM BOOKS.
3 years ago
posted a new blog entry OM Books Online.
3 years ago
posted a new blog entry ശൂലമി.
3 years ago

Share

Powered by