Loading...
Admin 1 #കാലാതീതതയിൽനിന്നു കാലത്തിലേക്ക് കാലൂന്നിവന്നു കാലത്തിലൂടെ കടന്നുപോയെങ്കിലും കാലത്തിന്റെ കാലുഷ്യം ഒന്നുമേൽക്കാതെ ജീവിച്ചു ഒടുവിൽ കാൽവരിയിലെ ക്രൂശിൽ കള്ളരുടെ നടുവിൽ കതറി കതറി കരഞ്ഞു മരിച്ചു കല്ലറയിൽ അടക്കപ്പെട്ടു കൈസരുടെ കാവൽ പടയണിയെ കണക്കിനു തോൽപ്പിച്ചു കലാതീതയിലേക്കു മടങ്ങി പോയി കഴലിണ അഭയം തേടി വരുന്നവർക്ക് കരിരുമ്പാണി തഴമ്പുള്ള കൈകളുയർത്തി അനുഗ്രഹിക്കുന്ന ക്രിസ്തു കാലവിളംബമെന്യേ കാലത്തിലേക്ക് മടങ്ങിവരും..."* RK
Admin 1 നമ്മുടെ ആത്മീയപിതാവ്.. സുവിശേഷകൻ തിരുവട്ടാർ കൃഷ്ണൻകുട്ടി അദ്ദേഹത്തിന്റെ മഹത്തായ ശുശ്രുഷ തികച്ച്‌ ചില നിമിഷങ്ങൾക്ക് മുൻപ് മഹത്വത്തിലേക്കു ചേർക്കപ്പെട്ടു. തിരുവട്ടാർ ഇനി വെറും ഒരു ഓർമയായി ഒതുങ്ങുകയില്ല; അദ്ദേഹം സജീവ ചർച്ചയായി മാറുകയാണ്.....ജ്വലിച്ചുയർന്ന ഒരു അഗ്നിജ്വാല പോലെ ..... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പോരാട്ടത്തിന്റെ ചരിത്രം .... ഇനി അത് നമുക്ക് പങ്കുവയ്ക്കാം; ചർച്ച ആക്കാം .... ഇതിനിടയിൽ നാം നഷ്ടബോധത്തോടെ ഓർക്കും , തിരുവട്ടാർ കടന്നുപോയല്ലോ എന്ന് !!! അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിന്റെയും ശുശ്രുഷയുടെയും മഹത്വം അപ്പോഴാണ് നാം തിരിച്ചറിയുക.അവഗണനകൾക്കും തിരസ്കാരങ്ങൾക്കും ഇവിടെ തിരശീല വീണു. അവയ്ക്കൊന്നും ഇനി ഉയർത്തെഴുന്നേല്പില്ല.അവയെല്ലാം ഈ മണ്ണിൽ എന്നന്നേയ്ക്കുമായി മൂടപ്പെട്ടു ! ദൈവം അദ്ദേഹത്തെ ഭരമേല്പിച്ച മഹത്തായ ശുശ്രുഷ സത്യസന്ധമായി പൂർത്തിയാക്കി എന്നതിന് ഞങ്ങളെല്ലാം സാക്ഷികളാണ് . ആ മഹാൻ നമുക്ക് പകർന്നുതന്ന ആത്മീയ ആവേശം ഗുരുവും കർത്താവുമായ ക്രിസ്തുവിനെ അനുഗമിക്കുവാനും അവിടുത്തെ ശുശ്രുഷകളിൽ മുന്നേറുവാനും നമുക്ക് കൂടുതൽ കരുത്താകട്ടെ ... സഹോദരി എൽസിയെയും മക്കളെയും ദൈവം ആശ്വസിപ്പിക്കുകയും മഹത്തായ ഒരു സാക്ഷ്യത്തിന്റെ പിൻഗാമികളായി അവരെ സധൈര്യം നിലനിർത്തുകയും ചെയ്യട്ടെ .... പ്രത്യാശയുടെ തീരത്ത് ഇനി വീണ്ടും കാണാം ...
8 months ago
Admin 1